മറുപടി ചിത്രങ്ങൾ പങ്കുവെച്ച് മാധവ്സുരേഷ് ഗോപി. എന്റെ ഒരു പരിഹാരവും 99 തരം പ്രശ്നങ്ങളും

               മലയാള സിനിമ നടനും ബിജെപി പ്രവർത്തകനുമായ സുരേഷ് ഗോപിക്കെതിരെയുള്ള  ആരോപണവും അതേത്തുടർന്നുണ്ടായ വാദ പ്രതിവാദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത് അദ്ദേഹത്തിന്റെ ഇളയ മകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് തന്നെയാണ്. അദ്ദേഹത്തിന്റെ ഇളയ മകൻ മാധവ് സുരേഷ്  അച്ഛൻ തന്നെ ചേർത്തുപിടിച്ച് കവിളിൽ കടിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. 99 പ്രശ്നങ്ങളും എന്റെ ഒരു പരിഹാരവും. ദൈവത്തിന്റെ കോടതിയിൽ  ചിലർക്കുള്ളത് ബാക്കിയുണ്ട് എന്ന തലക്കെട്ടിനൊപ്പം  മാധവ്  സുരേഷ് പങ്കുവെച്ചിരിക്കുന്ന  ചിത്രത്തിന് ധാരാളം ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

                  സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിച്ചു എന്ന  പ്രശ്നത്തിൽ മാധ്യമപ്രവർത്തക പരാതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരം ഒരു പോസ്റ്റ് നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കുള്ള നല്ലൊരു മറുപടിയാണ് ഇത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. സുരേഷ് ഗോപിക്ക് നേരെ ആരോപണം ഉണ്ടായതിനെ തുടർന്ന്  സമൂഹത്തിലെ ഉന്നത നിലയിലുള്ള ധാരാളം ആളുകൾ അദ്ദേഹത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണ്.സുരേഷ് ഗോപിയുടെ നാലു മക്കളിൽ ഇളയവനായ മാധവ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അതിഥി താരമായി എത്തിയിരുന്നു.  മാധവ് നായകനായി എത്തുന്ന കുമ്മാട്ടി കളി  എന്ന ചിത്രം അടുത്തവർഷം തിയേറ്ററിൽ എത്താൻ ഇരിക്കുകയാണ്. മാത്രമല്ല സുരേഷ് ഗോപിയോടൊപ്പം  ജെ എസ് കെ എന്ന ചിത്രത്തിലും മകൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

                    മകൾ ഭാഗ്യയുടെ വിവാഹം നടക്കാനിരിക്കെ  അതിന്റെ തിരക്കുകളിലാണ് സുരേഷ് ഗോപിയും കുടുംബവും ഇപ്പോൾ.  സുരേഷ് ഗോപിയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമായ ഗരുഡനിൽ പ്രേക്ഷകർ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ചിത്രം നവംബർ മൂന്നിനാണ് തിയേറ്ററുകളിൽ എത്തുക.

Leave a Comment