കളമശ്ശേരി സ്ഫോട-നത്തിന്റെ പേരിൽ വ്യാജവാർത്ത ഷാജൻ സ്കറിയക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി വി അൻവർ എംഎൽഎ പരാതി നൽകി. 

കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇടയിൽ വർഗീയത വളർത്താൻ ഉതകുന്ന വിധത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചു എന്ന കാരണത്തിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ആയ ഷാജൻ സ്കറിയക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി വി അൻവർ എംഎൽഎ പരാതി നൽകിയിരിക്കുകയാണ്. 

മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചു എന്ന  കാരണത്താൽ ഷാജൻ സക്കറിയക്കെതിരെ ഡിജിപി എം ആർ അജിത് കുമാറിനാണ് പി വി അൻവർ പരാതി നൽകിയിരിക്കുന്നത്.  തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

                       ഷാജൻ സ്കറിയക്കും അദ്ദേഹത്തിന്റെ ചാനലിനും എതിരെ 153 എ, 505,153ബി വകുപ്പുകൾ ചുമത്തണം എന്നതാണ് എംഎൽഎയുടെ ആവശ്യം.  മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ കഴിഞ്ഞദിവസം ഷാജൻ സ്കറിയ പ്രസിദ്ധീകരിച്ച ഇസ്രയേലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ?  കളമശ്ശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്ഫോടനമോ?

തുടങ്ങിയ പേരിലുള്ള വീഡിയോകൾ ആണ്  എംഎൽഎയെ ചൊടിപ്പിച്ചിരിക്കുന്നത്. കളമശ്ശേരി ബോംബാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തരുത് എന്ന് മുൻകൂട്ടി അറിയിപ്പുണ്ടായിരുന്നിട്ടും ഇത്തരം വീഡിയോകൾ പുറത്തുവിട്ടത് ഗുരുതരമായ തെറ്റ് തന്നെയാണ്.  ഷാജൻ സക്കറിയക്കെതിരെ ഇതിനുമുൻപും ടി വി അൻവർ എംഎൽഎ രംഗത്ത് എത്തിയിരുന്നു.

Leave a Comment