ചുംബനം നൽകുന്ന ചിത്രം തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുകയാണ് സിനിമ താരം ശ്രീവിദ്യ

 സുരേഷ് ഗോപിക്ക് നേരെയുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരിക്കുന്ന  സമയമാണിത്. മാധ്യമപ്രവർത്തകയോട് അപമര്യാദിയായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് നിരവധി പേരാണ് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ ചേർത്തുപിടിച്ച് ചുംബനം നൽകുന്ന ചിത്രം തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുകയാണ് സിനിമ താരം ശ്രീവിദ്യ മുല്ലശ്ശേരി.  പ്രിയപ്പെട്ട സുരേഷ് ഗോപി സാർ എന്നും ഹൃദയത്തിലുണ്ട് എന്ന തലക്കെട്ടോട്‌ കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

           സുരേഷ് ഗോപിക്ക് നേരെയുള്ള ആരോപണം ഉയർന്ന ദിവസം തന്നെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ശ്രീവിദ്യ മുല്ലശ്ശേരി രംഗത്തെത്തിയിരുന്നു.  തനിക്ക് വർഷങ്ങളായി സുരേഷ്ഗോപി സാറിനെ പരിചയമുണ്ട് എന്നും ഒരു മകളായിട്ടാണ് എന്നെ കാണുന്നത് എന്നും അന്ന് ശ്രീവിദ്യ മുല്ലശ്ശേരി പറയുകയുണ്ടായി.  ഇപ്പോൾ ശ്രീവിദ്യ മുല്ലശ്ശേരി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ഒരു വാൽസല്യത്തിന്റെ മുഖമുണ്ടെന്നും മകൾ നഷ്ടപ്പെട്ട ഒരു അച്ഛന്റെ സ്നേഹം പ്രകടമാകുന്നുണ്ട് എന്നും കമന്റുകൾ വന്നു നിറയുകയാണ്. സുരേഷ് ഗോപിയെ പിന്താങ്ങുന്ന ഒരുപാട് പേരുടെ പോസിറ്റീവ് കമന്റുകൾ ചിത്രത്തിന് താഴെ നിറയുന്നത് കാണാം.

Leave a Comment