ഇതിന്റെ കുറവ് കൂടി- മലയാള സിനിമ നടനായ ജോയ് മാത്യു തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

       മാധ്യമപ്രവർത്തകയെ അഭിമാനിച്ചു എന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി സുരേഷ് ഗോപി വിചാരണകൾക്ക് നടുവിൽ ആണ്. സുരേഷ് ഗോപിയുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേർ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിൽ നിന്നും ധാരാളം പേരാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട്  സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയത്. അനുകൂലിച്ച ഓരോരുത്തരും അവരവരുടേതായ ശൈലിയിൽ സുരേഷ് ഗോപിയെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ വഴി നമ്മൾ കണ്ടുകഴിഞ്ഞു.  ഇപ്പോഴിതാ മലയാള സിനിമ നടനായ ജോയ് മാത്യു തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

                തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് സുരേഷ് ഗോപിയെ അനുകൂലിച്ചു കൊണ്ടുള്ള  കുറിപ്പ് അദ്ദേഹം  പങ്കു വയ്ക്കുന്നത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത വ്യത്യസ്തമായിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും എന്നാൽ വ്യക്തിപരമായി സുരേഷ് ഗോപിയെ അറിയുന്നവർക്ക് അറിയാം  അദ്ദേഹം എത്തരകാരനാണെന്നും ആണ്  ജോയ് മാത്യു പറഞ്ഞിരിക്കുന്നത്.  അതുകൊണ്ടുതന്നെ താൻ സുരേഷ് ഗോപിക്കൊപ്പം ആണ് എന്നും ജോയ് മാത്യു കൂട്ടിച്ചേർക്കുന്നു. താനിട്ടിരിക്കുന്ന ഈ പോസ്റ്റിനു താഴെ വന്ന് തന്നെ തെറി വിളിക്കുന്ന  ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന പാർട്ടിക്കാരെ പരിചയപ്പെടാൻ നിങ്ങൾക്ക് ദൈവം അവസരം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നുകൂടി ജോയ് മാത്യു തന്റെ പോസ്റ്റിനു താഴെ അടിക്കുറിപ്പായി ചേർക്കുന്നു. മാത്രമല്ല ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ മാറ്റിനിർത്താൻ തീരുമാനിച്ചിരിക്കുകയുമാണ് എന്നുകൂടി അദ്ദേഹം പറയുന്നുണ്ട്.

                 അധികാരത്തിലെത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഒന്നും വിജയിക്കുന്നില്ലല്ലോ എന്ന തരത്തിലുള്ള  മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന്  മറുപടി പറയാൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈവയ്ക്കാൻ ശ്രമിച്ചതാണ് സുരേഷ് ഗോപിക്ക്  നേരെ ചുമത്തിരിക്കുന്ന ആരോപണം. സംഭവം നടന്ന് പിറ്റേദിവസം തന്നെ സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജ് വഴി ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ അതൊരു ക്ഷമ പറച്ചിലായി തോന്നുന്നില്ല എന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ്  മാധ്യമപ്രവർത്തക അറിയിച്ചത്.  മാധ്യമപ്രവർത്തകരുടെ പരാതിയിൽ 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പോലീസ് കേസ് എടുത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ  തൃശ്ശൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയുള്ള ഒരു നേതാവ് കൂടിയാണ് അദ്ദേഹം. അതേസമയം  അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഗരുഡൻ  തീയറ്ററുകളിലേക്ക് എത്താൻ  ഇനി നാളുകൾ മാത്രം ബാക്കി.

Leave a Comment