റോഡിൽ ഒരാൾ തലകുനിച്ച് ഇരിക്കുന്നു . എല്ലാവരും വെള്ളമാണെന്ന് പറഞ്ഞു ആശുപത്രിയിൽ കൊണ്ട് ചെന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി

        ബേപ്പൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരിയായ ഹജിറ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഒറ്റപ്പെട്ട സംഭവമല്ലെങ്കിൽ കൂടിയും തന്റെ ആദ്യ അനുഭവം ആയതുകൊണ്ട് പറയാതിരിക്കാൻ വയ്യ എന്ന രീതിയിലാണ് ഹജിറ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സെപ്റ്റംബർ 24 ആം തീയതി തന്റെ ഡ്യൂട്ടി കഴിഞ്ഞ് ഏകദേശം ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലേക്ക് തിരിച്ച ഹജിറ വീട്ടിലെത്തി ഊണ് കഴിഞ്ഞ് രാമനാട്ടുകര വരെയൊന്ന് പോകാൻ ഇറങ്ങിയതാണ്. കല്ലം പാറ – രാമനാട്ടുകര കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ കുറച്ച് അകലെയായിറോഡരികിൽ ഒരാൾക്കൂട്ടം കണ്ടു.പോലീസുകാരി ആയതുകൊണ്ട് എന്താന്ന് അന്വേഷിക്കാതെ നിർവാഹം ഇല്ലല്ലോ. ടൂവീലർ സൈഡിൽ ഒതുക്കി നിർത്തി ഹജിറ അവിടെ ചെന്ന് നോക്കി.

            ഹീറോ ഹോണ്ടയുടെ ബൈക്കിൽ ഇരിക്കുന്ന ഒരാൾ ആടിയാടി ബൈക്കിന്റെ മുന്നിലേക്ക് മൂക്കുകുത്തി പോകുന്നുണ്ട്.  ചുറ്റിലും കൂടി നിന്നവർ പലതും പിറുപിറുക്കുന്നു. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ.  എല്ലാവരുടെയും നിഗമനം കുടിച്ച് ബോധമില്ലാതെ ഇരിക്കുകയാണ് എന്നതാണ്. ആരൊക്കെയോ പോലീസിലും വിവരമറിയിക്കാൻ വിളിക്കുന്നുണ്ട്. ഹജറ തൊട്ടരികത്ത് ചെന്ന് അയാളെ തട്ടി വിളിച്ചു നോക്കി. യാതൊരു പ്രതികരണവും ഉണ്ടായില്ല.  ഫറോക്സേഷനിൽ നിന്നും പോലീസ് എത്തിയാൽ ഉടനെ ഇയാളെ പോലീസിന് കൈമാറണം.. പറ്റുമെങ്കിൽ ഇന്നുതന്നെ തൂക്കിക്കൊല്ലണം.. അത്തരം മനോഭാവത്തിലാണ് ചുറ്റുമുള്ള നാട്ടുകാർ. എന്നാൽ അയാളുടെ ഈ ഇരുപ്പിൽ  ഹജിറയ്ക്ക് എന്തോ പന്തികേട് തോന്നി. കാരണം തൊട്ടരികത്തെത്തി വിളിച്ചിട്ട് പോലും അയാളിൽ നിന്നും മദ്യത്തിന്റെ ഒരു സ്മെല്ലും ലഭിക്കുന്നുണ്ടായിരുന്നില്ല.

                  അവിടെ കൂടി നിന്നവരോട് ഹജിറ ഒരു ഓട്ടോറിക്ഷ വിളിച്ചു തരാൻ ആവശ്യപ്പെട്ടു. വലിയ ആവേശത്തിൽ ഒന്നുമല്ലെങ്കിലും ഒരു ഓട്ടോറിക്ഷ സംഘടിപ്പിച്ചു തന്നു. പക്ഷേ കൂടെ വരാൻ ആരും തയ്യാറായില്ല. എല്ലാവരും ഓരോ ആവശ്യങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറി.  കുറച്ചു കടുത്ത സ്വരത്തിൽ ഹജിറ ആവശ്യപ്പെട്ടപ്പോൾ നാട്ടുകാർ ചേർന്ന് അയാളെ ഓട്ടോറിക്ഷയ്ക്കുള്ളിൽ ആക്കി.  ശേഷം ഓട്ടോറിക്ഷയ്ക്കൊപ്പം ഹജിറ തന്നെ അടുത്തുള്ള ശിഫ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ക്യാഷ്വാലിറ്റിയിലെത്തി നേഴ്സുമാരോട് കാര്യങ്ങൾ ധരിപ്പിച്ചു.  പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. നേഴ്സുമാർ ഓടിനടന്ന് പ്രഥമ ശുശ്രൂഷ നൽകുന്നു. വല്ലാത്ത രീതിയിൽ അയാൾ ശർദ്ദിക്കുന്നു. ആകെ ബഹളം.  ഇടയിൽ മദ്യപിച്ചിരിക്കുന്നതല്ല  സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതാണ് എന്ന് ഒരു നഴ്സ് പറയുകയുണ്ടായി. അതുകേട്ട് ഉടനെ ഹജിറ ഫറോക്ക് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു.  സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തി. അവരെല്ലാവരും കൂടി അയാളുടെ ഫോണിലെ നമ്പറുകളിലേക്ക് എല്ലാം മാറിമാറി വിളിച്ചു.

                     പോക്കറ്റിൽ നിന്ന് ലഭിച്ച ആരോഗ്യ ഇൻഷുറൻസ് കാർഡിൽ നിന്നും പേര് കൃഷ്ണകുമാർ ആണ് എന്ന് അറിഞ്ഞു. അതിലൊരു ഫോൺ നമ്പറും നൽകിയിരുന്നു. അതിലേക്ക് വിളിച്ച് ഉറ്റവരെ വിവരം അറിയിച്ചു. ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചപ്പോൾ അദ്ദേഹം മുക്കത്ത കടവ് തുരത്തിലെ സ്കൂൾ ബസ് ഡ്രൈവർ ആണെന്നും അറിയാൻ കഴിഞ്ഞു.  അപ്പോഴേക്കും ബന്ധുക്കളെത്തി അയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകുന്നേരം ഹാജറ അയാളുടെ നമ്പറിലേക്ക് ഒന്നു വിളിച്ചു നോക്കി. അയാൾ തന്നെയാണ് ഫോൺ എടുത്തത്.നെഞ്ചുവേദന വന്നു വണ്ടി സൈഡ് ആക്കിയത് മാത്രമേ അയാൾക്ക് ഓർമ്മയുള്ളൂ എന്ന് അയാൾ ഹജിറയോട് പറഞ്ഞു. അയാൾക്കൊന്നും സംഭവിച്ചില്ലല്ലോ എന്നോർത്ത് ഹജിറക്ക് അല്പം ആശ്വാസം തോന്നി. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഹജിറ അയാളെ വിളിച്ചു. ഒന്ന് രണ്ട് ബ്ലോക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്.  മരുന്നു കഴിച്ച് മാറ്റാവുന്നതേയുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത് എന്ന് അറിയാൻ കഴിഞ്ഞു. പിന്നീട് അറിയാൻ കഴിഞ്ഞത് അയാൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു എന്നതാണ്.

                    ഏതെങ്കിലും അസുഖത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് നമ്മളിൽ പലരും. ഓരോ ദിവസവും എന്തായിത്തീരും എന്ന് ആർക്കും അറിയില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വഴിവക്കിൽ കണ്ടാൽ മദ്യപിച്ച് ലക്ക് കെട്ടവരാണെന്ന് ചാപ്പ കുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്നുകൂടി ഹജിറ പറയുന്നുണ്ട്. അത്തരക്കാരെ ഒന്നു ആശുപത്രിയിൽ എത്തിച്ചാൽ ഡോക്ടർ തീരുമാനിക്കുമല്ലോ കഞ്ചാവാണോ മദ്യമാണോ മയക്കുമരുന്നാണോ എന്നൊക്കെ..

Leave a Comment