രാജജന്മഭൂമിയുടെ ചരിത്രം സ്കൂൾ സിലബസിലേക്ക്. കുട്ടികൾ ഇനി പഠിക്കുക തന്നെ വേണം – പുതിയ തീരുമാനവുമായി യുപി സർക്കാർ

യുപിയുടെ പാഠ പദ്ധതിയിൽ അയോധ്യയുടെ 500 വർഷത്തെ ചരിത്രം പാഠ്യ വിഷയമാക്കാൻ യുപി സർക്കാർ തീരുമാനിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിലുള്ള  സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ ആണ് അയോധ്യയുടെ ചരിത്രം പാഠഭാഗമായി വരുന്നത്. ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ചും രാമന്റെ ജന്മത്തെ കുറിച്ചും ക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണം എന്നതാണ് യുപി സർക്കാരിന്റെ ഉദ്ദേശം. ഉത്തർപ്രദേശിന്റെ ഉന്നത വിദ്യാഭ്യാസ സഹമന്ത്രി രജനി തിവാരിയാണ് പാഠ്യ പദ്ധതിയിൽ വരുന്ന മാറ്റത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

             അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കീഴിൽ  പ്രൈമറി സ്കൂൾ തലത്തിലെ സിലബസിൽ രാമ ക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് യുപി സർക്കാർ. നമ്മുടെ സംസ്കാരത്തെ കുറിച്ചുള്ള അറിവ് കുട്ടികൾക്ക് നൽകണമെന്നും മതപരവും പുരാണപരവുമായ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം എന്നും  മന്ത്രി പറഞ്ഞു.  മാത്രമല്ല ക്ഷേത്രം നമ്മുടെ വികാരങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട മാത്രം കാര്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

            യുപിയിലെ എൻ സി ആർ ടി പുസ്തകത്തിൽ രാമ ക്ഷേത്ര നിർമ്മാണത്തിന്റെ പാഠ്യഭാഗങ്ങൾ ചേർക്കുമോ എന്നുള്ള ചോദ്യത്തിന് മതപരവും പുരാണപരവും ആത്മീയപരവുമായ കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക അതുവഴി കുട്ടികൾക്ക് അറിവ് ലഭിക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശമെന്നും  മതപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് കുട്ടികളിൽ ഉണ്ടായിരിക്കണമെന്നും  അതുകൊണ്ടുതന്നെ പാഠ്യപദ്ധതിയിൽ ഇക്കാര്യങ്ങൾ ഉണ്ടായിരിക്കും എന്നുമായിരുന്നു  മന്ത്രിയുടെ മറുപടി.  ജനുവരിയിൽ നടക്കാനിരിക്കുന്ന അയോധ്യ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകളിലേക്ക് നരേന്ദ്രമോദിയെ ക്ഷേത്ര ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ക്ഷണിച്ചിരിക്കുകയാണ്. ജനുവരിയിൽ നടക്കാനിരിക്കുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമ്മങ്ങൾ നിർവഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്.

Leave a Comment